കോവിഡ് പ്രതിരോധ ഉപ കരണങ്ങൾ വിതരണം ചെയ്തു.
പെരുമണ്ണ ഹെൽത്ത് സെന്റർ, ചെറൂപ്പ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ആണ് വിതരണം ചെയ്തത്.
ലയേൺസ് ക്ളബ് ഓഫ് കാലിക്കറ്റ് സിൽവർഹിൽസിന്റെ കോവിഡ് പ്രതിരോധ പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉൽഘാടനം നിർവ്വഹിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️29-06-2021
ലയേൺസ് ക്ളബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് - oxigen concentrator,ഓക്സീമീറ്ററുകൾ,PPE കിറ്റുകൾ അടക്കമുള്ള കോവിഡ് പ്രതിരോധ ഉപ കരണങ്ങൾ വിതരണം ചെയ്തു.പെരുമണ്ണ ഹെൽത്ത് സെന്റർ, ചെറൂപ്പ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ആണ് വിതരണം ചെയ്തത്. പെരുമണ്ണ ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ MLA ഉൽഘാടനം നിർവ്വഹിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഏറ്റുവാങ്ങി. പ്രസിഡന്റ് ബൈജു പുതുക്കുടി അധ്യക്ഷനും ലയേൺസ് ഡിസ്ട്രിക്ട് ഗവർണർ Lion Dr O V SANAL PMJF വിശിഷ്ടാതിഥിയും ആയിരിന്നു. ചടങ്ങിൽ സർവീസ് കമ്മറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ,വിഷോബ് പനങ്ങാട്,കുമരേശൻ എം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഎം എ പ്രതീഷ്, മെഡിക്കൽ ഓഫീസർ Dr R രേഖ എന്നിവരും പങ്കെടുത്തു.
ചെറൂപ്പ ഹെൽത്ത് സെന്ററിൽ വിതരണം ഉൽഘാടനം മാവൂർ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻ ബൈജു പുതുക്കുടി, ഉൽഘാടനം തോട്ടത്തിൽ രവീന്ദ്രൻ MLA യും വിശിഷ്ടാതിഥിയായി ഡിസ്ട്രിക്ട് ഗവർണർ Dr o v sanal ഉം , പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ ഏറ്റു വാങ്ങുകയും ചെയ്തു.ലയേൺസ് സർവീസ് കമ്മറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്. ടി, മെഡിക്കൽ ഓഫിസർ ഡോ ബിൻസു വിജയൻ ,ഷിബു വി സി,വിഷോബ് പനങ്ങാട്, സൂരജ് തുടങ്ങിയവർ പങ്കെടുത്തു.