ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️24-06-2021
ഒളവണ്ണ :
ഒളവണ്ണ നാഗത്തും പാടത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗത്തുംപാടം ചേറോട്ട്കുന്ന് വാപ്പാഞ്ചേരി ശശി ത്തിൻ്റെ ഭാര്യ അഞ്ചുല (23) യേയാണ് കിടപ്പുമുറിയിൽ കഴിഞ്ഞ ദിവസം വൈകീട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
ഭർത്താവ് ശശിത്തും അഞ്ചുലയും നല്ല സ്നേഹബന്ധത്തലായിരുന്നു ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
പിതാവ് : അനിൽ കുമാർ.
മാതാവ് : അനിത.
സഹോദരങ്ങൾ : അഭിൽ രാജ്, അമിത്ത്,
നല്ലളം പോലീസ് ഇൻക്വസ്റ്റ് നടത്തി.