സമ്പാദ്യക്കുടുക്ക ഡിവൈസ് ചാലഞ്ചിലേക്ക് നൽകി വിദ്യാർത്ഥി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️27-06-2021
പെരുമണ്ണ:
പെരുമണ്ണ എ എൽ പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമാനുഭവിക്കുന്ന കുട്ടികൾക്കായുള്ള രണ്ടാംഘട്ട ഡിവൈസ് ചാലഞ്ചിലേക്ക് തന്റെ കൊച്ചു സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും നൽകി വിദ്യാർത്ഥി മാതൃകയായി.
പെരുമണ്ണ എ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അദ്നാൻ പി പി യാണ് ഈ സന്മനസ്സിന്നുടമ.
സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി എൻ മിനിത തുക ഏറ്റുവാങ്ങി. അധ്യാപകരായ പി കെ അഖിലേഷ്, കെ ഇ നജീബ് എന്നിവർ സംബന്ധിച്ചു.
പെരുമണ്ണ പുതിയപറമ്പത്ത് മുജീബ് റഹ്മാൻ ഷെറീന ദമ്പതികളുടെ മകനാണ്.