ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങളുമായി പൂർവ വിദ്യാർഥികൾ.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️27-06-2021
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയാണ് ഇതിന്നായി രംഗത്തുവന്നത്. 125 വിദ്യാർഥികൾക്ക് സ്മാർട് ഫോൺ ഇല്ലെന്നാണ് കണ്ടെത്തിയത്. ഇതിൽ 25 പേർക്ക് ഫോൺ നൽകുന്ന ഒന്നാം ഘട്ടം ഉൽഘാടനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.
പഠനത്തിനായി മൊബൈൽ ഫോൺ അടക്കം വിനിമയോപകര ണങ്ങൾ നൽകുമ്പോൾ ജാഗ്രത വേണമെന്ന് ടൂറിസം തുറമുഖ മന്ത്രി പറഞ്ഞു. കോവിഡ് എല്ലാ മേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാൻ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞു. പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടരുത്. സൗകര്യമില്ലാത്തതിൻ്റെ പേരിൽ ഒരാൾക്കും വിദ്യാഭ്യാസം നിഷേധിക്കാനും പാടില്ല - അദ്ദേഹം പറഞ്ഞു.
യു. അബ്ദുറഹിമാൻ അധ്യക്ഷനായി. നഗരസഭാംഗം എസ്.കെ.അബൂബക്കർ, മാനജ്മെൻ്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.കെ.വി.അബ്ദുൽ അസീസ്, എക്സിക്യൂട്ടീവ് അംഗം സി.എ.ഉമർകോയ. പി.ടി.എ പ്രസിഡണ്ട് ഷാജി ക്രൈഫ്എന്നിവർസംസാരിച്ചു. പ്രിൻസിപ്പാൾ ടി.പി.മുഹമ്മദ്ബഷീർ.
ഹെഡ്മാസ്റ്റർ വി.കെ.ഫൈസൽ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.ഹോസ ജനറൽ സെക്രട്ടറി
എം വി .റംസി ഇസ്മയിൽ സ്വാഗതവും പി.ടി.എ.വൈസ് പ്രസിഡണ്ട്
സലീം എസ്.പി. നന്ദിയും പറഞ്ഞു.