രസതന്ത്ര അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കെമിസ്ട്രി ടിച്ചേഴ്സ് തെരഞ്ഞെടുത്ത സ്കൂളുകളിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️25-06-2021
സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിന് ഹക്കീം സാർ മൊബൈൽ ഫോൺ കൈമാറി
കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപകരുടെ കൂട്ടായ്മയായ "അസോസിയേഷൻ ഓഫ് കെമിസ്ട്രി ടിച്ചേഴ്സ്" തെരഞ്ഞെടുത്ത സ്കൂളുകളിൽ മൊബൈൽ ഫോൺ വിതരണം ചെയ്തു. സാമ്പത്തീക പ്രയാസമനുഭവി ക്കുന്ന കുട്ടികൾക്ക് ഓൺ പഠന സഹായമായാണ് ഫോൺ നൽകിയത്.
7000 രൂപ വീതം വിലയുള്ള 6 ഫോണുകളാണ് വിതരണം ചെയ്തത്.
കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്താറുള്ള സൗഹൃദവിരുന്ന് ഈ വർഷം ഒഴിവാക്കി ആ തുക ഉപയോഗിച്ചാണ് കുട്ടികൾക്ക് പഠന സഹായം നൽകിയത്. സ്കൂളുകളിൽ ഫോൺ എത്തിക്കുന്ന പ്രവർത്തനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷാംജിത്ത്,
സെക്രട്ടറി
മുഹമ്മദ് ഷഫീൻ, എക്സിക്യൂട്ടീവ് അംഗം രഞ്ജിത്ത്, സുജിത്ത്,അബ്ദുൽ ഹക്കിം, സന്തോഷ് എന്നിവർ പങ്കെടുത്തു.