പ്രസ്ക്ലബ് ആന്റ് പ്രസ്ഫോറം മാവൂർ നായർകുഴി GHSS ലൈബ്രററിയിലേക്ക് പുസ്തകങ്ങൾ നൽകി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️23-06-2021
മാവൂർ:
പ്രസ്ക്ലബ് ആന്റ് പ്രസ്ഫോറം മാവൂർ വായനാ വാരത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന 'സഞ്ചരിക്കാം പുസ്തകത്തോടൊപ്പം' പരിപാടിയുടെ ഭാഗമായി നായർകുഴി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രററിയിലേക്ക് പുസ്തകങ്ങൾ നൽകി.
പരിപാടിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ശിവദാസൻ ബാംഗ്ലാവിൽ സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് മാസ്റ്റർക്ക് നൽകി നിർവഹിച്ചു. പ്രസ്ക്ലബ് ആന്റ് പ്രസ്ഫോറം പ്രസിഡന്റ് ലത്തീഫ് കുറ്റിക്കുളം അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. പി അബ്ദുൽ ലത്തീഫ്, രജിത് മാവൂർ സംസാരിച്ചു. സെക്രട്ടറി ശൈലേഷ് അമലാപുരി സ്വാഗതവും അമീൻ ഷാഫിദ് നന്ദിയും പറഞ്ഞു.