ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിൽ ബുക്ക് ബാങ്കിന് തുടക്കമായി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️21-06-2021
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിൽ ബുക്ക് ബാങ്കിന് തുടക്കമായി
നാഷണൽ സർവ്വിസ് സ്കീം സംസ്ഥാനതലത്തിൽ ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ദിവസങ്ങൾ വായനാ വാരമായി ആചരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടീയർമാർ *ബുക്ക് ബാങ്ക്* എന്ന പദ്ധതിക്ക് തുടക്കംകുറിക്കു കയുണ്ടായി.
സ്കൂളിൽ നിന്ന് പഠിച്ച് പോയ വിദ്യാർഥികളിൽനിന്ന് ടെക്സ്റ്റ് ബുക്കുകൾ ശേഖരിച്ച് അർഹരായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് ബുക്ക് ബാങ്ക്.
ഹിമായത്തിൽ നിന്നും പഠനം പൂർത്തിയാക്കുന്ന എൻഎസ്എസ് വളണ്ടിയറായ റിഫാദ് റാഫിയിൽ നിന്നും പുസ്തകം സ്വീകരിച്ചുകൊണ്ട് ബുക്ക് ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറർ സി പി കുഞ്ഞി മുഹമ്മദ് സാർ നിർവഹിച്ചു. പരിപാടിയിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് ആവശ്യമായിട്ടുള്ള നോട്ടുബുക്കുകൾ ജെ സി സി കാലിക്കറ്റ് ചാപ്റ്റർ കമ്മിറ്റിയുടെ പ്രതിനിധി നൗഫൽ നടുവിലകം പിടിഎ പ്രസിഡണ്ട് ഷാജി ക്രൈഫിന് കൈമാറി. ചടങ്ങിന് സ്കൂൾ മാനേജർ ചുമതലവഹിക്കുന്ന പി കെ വി അബ്ദുൽ അസീസ്, പി ടി എ പ്രസിഡന്റ് ഷാജി ക്രൈഫ്, ഹെഡ്മാസ്റ്റർ വി കെ ഫൈസൽ മാസ്റ്റർ, ജെ സി സി കാലിക്കറ്റ് ചാപ്റ്റർ കമ്മിറ്റിയുടെ പ്രതിനിധി നൗഫൽ നടുവിലകം, കെ എം മുഹമ്മദ് റോഷൻ മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ്. സർഷാർ അലി സ്വാഗതവും വളണ്ടിയർ ലീഡർ ആമിന നദ നന്ദിയും പറഞ്ഞു.