അഹമ്മദ് ദേവർ കോവിലിന് സ്വീകരണം നൽകി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️20-06-2021
പെരുമണ്ണ:
തുറമുഖ - മ്യൂസിയം -
പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ.എൻ.എൽ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. പി. അബ്ദുൽ നാസർ പുത്തൂർമഠം അധ്യക്ഷനായി. ഐ.എൻ.എൽ.ജില്ലാ സെക്രട്ടറി ഷർമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ആയുർവ്വേദ ഡിസ്പെൻസറി തുറന്ന് പ്രവർത്തിപ്പിക്കാനും, മണൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ചും പ്രവർത്തകർ നിവേദനം നൽകി. മണ്ഡലം പ്രസിഡൻ്റ് മെഹബൂബ് കുറ്റിക്കാട്ടൂർ, കെ.ടി.അലിഫ്, ആബിദ്അമ്പിലോളി എന്നിവർ സംസാരിച്ചു