ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃക തീർത്ത എൻ.സി ഇസ്മായിലിനെ ആദരിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️28-06-2021
മാവൂർ:
ലോക ദാരിദ്ര്യദിനത്തിൽ ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ എൻ.സി ഇസ്മയിലിനെ മാവൂർ പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
മാവൂർ സാന്ത്വനം പാലിയേറ്റീവ് കെയർ വളണ്ടിയറായ ഇസ്മായിൽ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ രോഗികൾ, ഭവന രഹിതർ, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർതുടങ്ങി സമൂഹത്തിലെ നിരാലാംബരായ ജനങ്ങൾക്ക് അത്താണിയാണ്. അങ്ങാടികൾ, കച്ചവടക്കാർ, വ്യക്തികൾ എന്നിവിടങ്ങളിൽ നിന്നുമൊക്കെ സംഭാവനകളും സാധനങ്ങളുമൊക്കെ സമാഹരിച്ച് അർഹതപ്പെട്ടവന്റെ കൈകളിലെത്തിക്കുക എന്ന കർത്തവ്യം വർഷങ്ങളായി തുടർന്നു വരികയാണ്. പ്രളയ കാലത്തും കോവിഡ് കാലത്തും ഇസ്മയിലിന്റെ പ്രവർത്തനങ്ങൾ ഒരുപാട് കുടുംബങ്ങൾക്ക് തണലായിട്ടുണ്ട്.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് ഇസ്മയിലിനെ പൊന്നാടയണിയിച്ചു. ചടങ്ങിൽ പ്രസ്സ്‌ഫോറം പ്രസിഡന്റ് കെ.പി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രസ്സ്ക്ലബ് കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ലത്തീഫ് കുറ്റിക്കുളം, മാവൂർ പ്രസ്സ്ക്ലബ് സെക്രട്ടറി ശൈലേഷ് അമലാപുരി, സാന്ത്വനം പാലിയേറ്റീവ് കെയർ സെക്രട്ടറി എം ഉസ്മാൻ, ഗഫൂർ കെ സംസാരിച്ചു.