ആരാധനാലയങ്ങൾ തുറക്കുക മുസ്‌ലിം ലീഗ് പ്രതിഷേധസമരം സംഘടിപ്പിച്ചു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️19-06-2021
പെരുമണ്ണ:
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകുക, ലോക്ക് ഡൗൺ ഇളവുകളിൽ ആരാധനാലയങ്ങളെ മാത്രംഒഴിവാക്കുന്ന അനീതി അവസാനിപ്പിക്കുക, ബാറുകളും മാർക്കറ്റുകളുമെല്ലാം തുറന്നിട്ടും ആരാധനാലയങ്ങൾ ക്ക് പൂട്ടിടുന്ന സർക്കാർ നിലപാട് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നാലാം വാർഡ് കമ്മിറ്റി പെരുമണ്ണയിൽ നടത്തിയ പ്രതിഷേധ പരിപാടി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽസെക്രട്ടറി വി.പി.കബീർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് വി.പി. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു
കെ.ടി. കുഞ്ഞോലൻ, കെ.പി.അബ്ദുറഹിമാൻ, എം.പി.ഉമ്മർകോയ, പി.അബൂബക്കർ, മുഹമ്മദ് എ.പി, കെ.അബ്ദുള്ള കോയ തുടങ്ങിയവർ സംസാരിച്ചു. ഇ മുഹമ്മദ്കോയ സ്വാഗതവും സി.എം ബഷീർ നന്ദിയും പറഞ്ഞു.