വാർഡിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️18-06-2021
കുന്ദമംഗലം:
കുന്ദമംഗലം പഞ്ചായത്തിലെ 17 ആം വാർഡിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി.
തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെയുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം 17 ആം വാർഡിൽ വാർഡ് മെമ്പർ സമീറ അരീപ്പുറത്ത് ഉത്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ മുക്കം സോൺ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ മൂത്തോന മീത്തൽ അധ്യക്ഷനായി.
ORW ഷിജു, ഷൈജ , എന്നിവരും വാർഡ് RRT വളണ്ടിയർമാരായ GK ഉബൈദ്, മനുമോഹൻ ,വിനോദ്, ബൈജു തടത്തിൽ, ഫൈസൽ അരീപ്പുറത്ത്, സൈഫു (പൊതു പ്രവർത്തകൻ)
എന്നിവരും ചടങ്ങിൽ പങ്കെടുത്തു.