വായന അനീതിക്കെതിരെ പോരാടാനുള്ള ഊര്‍ജ്ജമാണ്:
പത്മശ്രീ അലിമണിക്ഫാൻ
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️19-06-2021
കുന്ദമംഗലം :
വായന അനീതിക്കെതിരെ പോരാടാനുള്ള ഊര്‍ജ്ജമാണെന്ന് പത്മശ്രീ അലി മണിക്ഫാന്‍.കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് കമ്മറ്റി ഭരണകൂട ഫാസിസത്തിനെതിരെ വായന യുദ്ധം എന്ന പരിപാടിയോടെ ആരംഭിച്ച റീഡ് ഫോര്‍ റെവ്യൂഷന്‍ ക്യാമ്പയിന്‍ ഒളവണ്ണ മാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോക്ടര്‍ എം.കെ മുനീര്‍ എം.എല്‍.എ യുടെ 'ഫാഷിസവും സംഘ്പരിവാറും ' എന്ന പുസ്തകത്തിലെ '' കുറെ ഇരുമ്പുദണ്ഡുകള്‍,അതിനിടയില്‍ പുറത്തേക്ക് നാവുനീട്ടി നില്‍ക്കുന്ന ഒരു മഴു.ഇതാണ് 'ഫാഷസ്'! ഉയരത്തിലേക്ക് നീട്ടി നിവര്‍ത്തിപ്പിടിച്ച കൈകളുമായാണ് ഫാഷിസ്റ്റുകള്‍ സല്യൂട്ട് ചെയ്തിരുന്നത്.ഇതിനെ 'ഫാസിഷ്റ്റാ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്''. എന്ന വരികള്‍ വായിച്ചുകൊണ്ട് അദ്ദേഹം ക്യാമ്പയിന് തുടക്കം കുറിച്ചു.വായന ദിനത്തിന്റെ ഭാഗമായുള്ള എം.എസ്.എഫിന്റെ ഇത്തരം ഇടപെടലുകള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ കവിതാശകലങ്ങള്‍ വായിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും റീഡ് ഫോര്‍ റെവല്യൂഷന്‍ ക്യാമ്പയിനില്‍ പങ്കാളിയായി.ജൂണ്‍ 19 ന് നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമാകും.മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ.എം നൗഷാദ്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍, നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ടി.പി.എം സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.ലക്ഷദ്വീപ്, കര്‍ഷക സമരം, പൗരത്വ നിയമം, കാശ്മീര്‍ വിഷയങ്ങളില്‍ ഭരണകൂട ഫാസിത്തിനെതിരായ വാര്‍ത്തകളും പുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ തെരുവിലിരുന്നു വായിച്ചു.നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.എം മുഹാദ് സ്വാഗതവും സെക്രട്ടറി ഷിഹാദ് പൊന്നാരിമീത്തല്‍ നന്ദിയും പറഞ്ഞു.നിയോജകമണ്ഡലം കമ്മറ്റിയംഗങ്ങളായ യാസീന്‍ കൂളിമാട്, ഷാജഹാന്‍ പാഴൂര്‍,ശാഖ യൂത്ത് ലീഗ്,എം.എസ്.എഫ് ഭാരവാഹികളായ നിജാസ്, നിഹാല്‍, അസ്ലം, നിഷാദ് സി.കെ, ആദില്‍, ത്വാഹിര്‍, മുഹമ്മദ് റിഷാല്‍,അനസ്, ഫാദില്‍, ബിന്‍ഷാദ്, ഹാഫിസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.