Peruvayal News

Peruvayal News

വെൽഫെയർ പാർട്ടി വെർച്വൽ റാലി വിജയിപ്പിക്കും


വെൽഫെയർ പാർട്ടി വെർച്വൽ റാലി വിജയിപ്പിക്കും

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
   👁️‍🗨️23-06-2021


കുന്നമംഗലം : 
രാജ്യത്തെ സാമൂഹികമായും സാമ്പത്തികമായും നശിപ്പിച്ചുകൊണ്ടിരിക്കുന്ന മോദി സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അഖിലേന്ത്യാ തലത്തിൽ കഴിഞ്ഞ ഒരു മാസമായി നടത്തികൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ സമാപനത്തിന്റെ ഭാഗമായി ജൂൺ 25 ന് നടക്കുന്ന വെർച്വൽ റാലി വിജയിപ്പിക്കാൻ വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കൺവൻഷൻ തീരുമാനിച്ചു.

ജില്ലാ ട്രഷറർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിറാജുദ്ധീൻ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.

 പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സിറാജുദ്ധീൻ ഇബ്നുഹംസ (ചെയർമാൻ), എം.എ. സുമയ്യ (ജനറൽ കൺവീനർ), അൻഷാദ് മണക്കടവ്, മുസ്അബ്‌ അലവി (കൺവീനർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറി മുസ്‌തഫ പാലാഴി, മണ്ഡലം സെക്രട്ടറി എം.എ. സുമയ്യ,ടി.പി. ഷാഹുൽ ഹമീദ്,അൻഷാദ് മണക്കടവ്, മുസ്‌ലിഹ് പെരിങ്ങോളം തുടങ്ങിയവർ സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live