വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്
പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പെരുവയൽ വില്ലേജ് ഓഫീസ് മുന്നിൽ ധർണ്ണ
സംഘടിപ്പിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️25-06-2021
പെരുവയൽ :
അഴിമതിയിൽ ചരിത്രം സൃഷ്ടിച്ച എൽ.ഡി.എഫ് സർക്കാർ കടലും കരയും ആകാശവും അഴിമതിക്കായി പകുത്ത് നൽകിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി പറഞ്ഞു.
വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്
പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച പെരുവയൽ വില്ലേജ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
അഴിമതി നടത്താൻ കടലും ആകാശവും സി.പി.എം ഫലപ്രദമായി ഉപയോഗിച്ചുവെങ്കിൽ സി.പി.ഐ വനം കൊള്ളയിലൂടെ കോടികളുടെ അഴിമതിയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി. എഫ് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി സി സെക്രട്ടറി
എടക്കുനി അബ്ദുറഹ്മാൻ . മുഖ്യപ്രഭാഷണം നടത്തി .
സി.എം. സദാശിവൻ
എൻ. അബൂബക്കർ
. പൊതാത്ത് മുഹമ്മദ് ഹാജി ; അനീഷ് പാലാട്ട്
, രവികുമാർ പനോളി
പി.കെ ഷറഫുദ്ദീൻ ,എം.സി സൈനുദ്ദീൻ, ഇ രാമചന്ദ്രൻ, നാസർ ഖാൻ, നിസാർ അഹമ്മദ് നേതൃത്വം നൽകി