Peruvayal News

Peruvayal News

സമസ്ത സ്ഥാപകദിനം:പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം


സമസ്ത സ്ഥാപകദിനം:
പരിപാടികള്‍ക്ക് പ്രൗഢമായ  തുടക്കം

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️26-06-2021

കോഴിക്കോട്: 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം. 1926 ജൂണ്‍ 26ന് രൂപീകൃതമായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ ആദര്‍ശ ശുദ്ധിയോടെ നൂറാം വാര്‍ഷികത്തിനുള്ള തയാറെടുപ്പിലാണ്.  കേരളത്തിലെ ഏറ്റവും വലിയ മതധാര്‍മ്മിക പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ച സമസ്തയുടെ 96ാം പിറന്നാള്‍ കൂടിയാണ് ഇന്ന്.  പോഷക സംഘടനകളുടെ സഹകരണത്തോടെ സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്ഥാപകദിനാചരണ പരിപാടികള്‍ നടക്കുന്നത്.
സമസ്തയുടെ സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം മുഖ്യകാര്യദര്‍ശിയായി സമസ്തയെ നയിച്ച ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മഖാം പരിസരത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സമസ്തയുടെ  ത്രിവര്‍ണപതാക ഉയര്‍ത്തി.
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടിവ് മെമ്പര്‍ എം.സി മായിന്‍ഹാജി, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി, എസ്.വൈ.എസ് സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ഫൈസി കൂടത്തായി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, ഒ.പി.എം അശ്‌റഫ്, ടി.പി സുബൈര്‍, പി.കെ മാമുക്കോയ ഹാജി, എന്‍. അബ്ദള്ള മുസ്‌ലിയാര്‍, അബ്ദുല്‍ബാരി മുസ്‌ലിയാര്‍ അണ്ടോണ തുടങ്ങിയവര്‍ സംബന്ധിച്ചു. 
സ്ഥാപകദിനത്തിന്റെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍,ഖബര്‍ സിയാറത്ത്, ഓണ്‍ലൈന്‍ പ്രഭാഷണം, പ്രാര്‍ഥന എന്നിവയാണ് പ്രധാനമായും സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ പരിപാടികളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live