വായന ദിനത്തിൽ എം എന്‍ സത്യാര്‍ത്ഥി പുരസ്കാരജേതാവ് എ.പി കുഞ്ഞാമുവിനെ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️19-06-2021
മടവൂർ :
പ്രശസ്ത വിവര്‍ത്തകനും ഗ്രന്ഥരചയിതാവും പത്രാധിപരും ഈ വർഷത്തെ എം.എന്‍ സത്യാര്‍ത്ഥി പുരസ്കാര ജേതാവുമായ എ.പി കുഞ്ഞാമുവിനെ വായന ദിനത്തിൽ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. ആരാമ്പ്രം സ്വദേശി യായ ഇദ്ദേഹം കനറാബാങ്കില്‍ നിന്നും വിരമിച്ച ശേഷം അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. പാഠഭേദം മാസികയുടെ എഡിറ്ററാണ്. എ.ഐ.ബി.ഇ.എ ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. പടനിലം കൾച്ചറൽ ലൈബ്രറി പ്രസിഡണ്ടായിരുന്നു. മാല്‍ക്കം എക്സ് (അലക്സ് ഹാലി), ഇന്ത്യയുടെ സാമ്പത്തിക ചരിത്രം (ബിപിന്‍ ചന്ദ്ര), പഞ്ചകന്യകള്‍, ദ്രൗപദി, നോണ്‍വെജ് പശുവും മറ്റു കഥകളും (മൂന്നും മഹാശ്വേതാദേവിയുടേത്), ദല്‍ഹിയിലേക്കുള്ള തീവണ്ടി (ദേവി ഭാരതി), വിശ്വാസ്യതയുടെ ഓര്‍മ്മക്കുറിപ്പുകള്‍ (സോമനാഥ് ചാറ്റര്‍ജി), വിജയത്തിലേക്കുള്ള ജീവിത മൂല്യങ്ങള്‍, വിടരേണ്ട മൊട്ടുകള്‍ (രണ്ടും എ പി ജെ അബ്ദുല്‍ കലാം), നോബേല്‍ കഥകള്‍, ഇസ്ലാമും വര്‍ത്തമാനകാലവും (അസ്കര്‍അലി എഞ്ചിനീയര്‍) തുടങ്ങിയവയാണ് ശ്രദ്ധേയമായ വിവര്‍ത്തന കൃതികള്‍. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, അനീസ് മടവൂർ തുടങ്ങിയവർ സംബന്ധിച്ചു.