കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി. ക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ച് മാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധം സംഘടിപിച്ചു.
കേരളത്തിലെ വൻമരം കൊള്ളയും കൊടകര കുഴൽ പണ കേസിന്റെയും ശ്രദ്ധ ജനങ്ങളിൽ നിന്ന് തിരിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ പദവി മറന്ന് കൊണ്ട് ഇത്തരം നികൃഷ്ട പരമായ ആരോപണങ്ങൾ പിണറായി വിജയൻ ഉന്നയിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ കെ.എം അപ്പു കുഞ്ഞൻ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് വി.എസ്. രജ്ഞിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ നിധീഷ് നങ്ങാലത്ത്, സി.പി.കൃഷ്ണൻ , ടി. മണി, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.പി.സമദ് എന്നിവർ പങ്കെടുത്തു.