എം ഇ എസ് യൂത്ത് ബ്രിഗേഡ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അണു നശീകരണം നടത്തി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️20-06-2021
കോഴിക്കോട്:
എം ഇ എസ് യൂത്ത് വിംഗ് നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് സന്നദ്ധ സേനയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരങ്ങൾ അണു നശീകരണം നടത്തി. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം ഇ എസിൻ്റെ ഇത്തരത്തിലുള്ള പ്രവർത്തി ദുരന്തബാധിതമായ ഇന്നിൻ്റെ ആവശ്യമാണെന്നും ആയത് മാതൃകയാക്കാവുന്നതാണെന്നും അദ്ധേഹം പറഞ്ഞു. നവാസ് കോഴിശ്ശേരി അദ്ധ്യക്ഷം വഹിച്ചു. കൗൺസിലർ എസ്.കെ. അബൂബക്കർ , റെയിൽവെ ഹെൽത്ത് ഇൻസ്പെക്ടർ ലീമ ജയൻ, ഹാരിസ് റഹ് മാൻ കെ, സുജിത്ത് കെ, എ.ടി.എം അഷ്റഫ്, അഡ്വ. ഷമീം പക്സാൻ എന്നിവർ സംസാരിച്ചു. ഹാഷിർ.ബി.വി. അനീസ് പി.വി. ഇസ്മായിൽ പി.കെ.എം, ദാകിർ പി.ടി, ഫസൽ റഹ് മാൻ, ലുഖ്മാൻ കോഴിശ്ശേരി ,അജാസ് പിലാശേരി, സജിത്ത് ബാബു., എന്നിവർ നേതൃത്വം നൽകി. ആർ.കെ ഷാഫി സ്വാഗതവും അഫ്സൽ കള്ളൻ തോട് നന്ദിയും പറഞ്ഞു.