ചക്കകൾ പറിച്ച് നീക്കി.
അപകട സാധ്യത ഒഴിവായി.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️21-06-2021
ഒളവണ്ണ:
അപകടം വരുത്തുമായിരുന്ന ചക്കകൾ പറിച്ചു മാറ്റി. നാഗത്തുംപാടം കാവിൽതാഴം ഒടുമ്പ്ര റോഡിലെ പ്രിയ ജ്വല്ലറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പ്ലാവിലെ ചക്കകളാണ് അപകട ഭീതിയുയർത്തിയത്. റോഡിലേക്ക് നീണ്ട കൊമ്പിലെ ചക്കകൾ വീണാൽ ഇലക്ടിക് കമ്പികൾ പൊട്ടാനും യാത്രക്കാർ അപകടത്തിൽ പെടാനുമുള്ള സാധ്യതയാണ് ആശങ്ക ഉയർത്തിയത്.
വിഷയം ശ്രദ്ധയിൽ പെട്ടതോടെഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ റോഡിലേക്ക് നീണ്ട പ്ലാവിന്റെ കൊമ്പിൽ ഉണ്ടായ ഒൻപതോളം ചക്കകൾ പറിച്ചു മാറ്റി. സേവാദൾ ദുരന്തനിവാരണ സേനയുടെ ടീം ക്യാപ്റ്റൻ മംത്തിൽ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ മരത്തിൽ കയറിയാണ് ചക്കകൾ പറിച്ച് മാറ്റിയത്. നാണിയാട്ട് പരി, യു എം പ്രശോഭ്, വിപിൻ തുവ്വശ്ശേരി, ജുബിൻ ചെറോട്ട്കുന്ന്- വിനീഷ് ചെറോട്ട്കുന്ന്, സനൂജ് കൊടിനാട്ടുമുക്ക്, എന്നിവർ നേതൃത്വം നൽകി.