പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ രാഷ്ട്രീയജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് അനുചാക്കോ ധർണ്ണ ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരിയിൽ പൊറുതി മുട്ടി നിൽക്കുന്ന വ്യാപാരികളെയും പൊതു ജനങ്ങളെയും ദ്രോഹിക്കുന്ന നിലപാടാണ് ഇന്ധന വിലവർദ്ദനവിലൂടെ സർക്കാർ നടപ്പിലാക്കുന്നതെന്നും ദുരിതകാലത്ത് ഇന്ധന വില വർദ്ധനവും സർക്കാർ ടാക്സും ഒഴിവാക്കണമെന്നും അനുചാക്കോ ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് ശ്രീ.ബിജു തേറാട്ടിൽ അധ്യക്ഷത വഹിച്ചു.യുവ രാഷ്ട്രീയ നേതാവ് ശ്രീ.സുഭാഷ് കാഞ്ഞിരതിങ്കൽ, യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസുഫ് അലി മടവൂർ,സംസ്ഥാന കമ്മിറ്റി അംഗം സലിം,സംസ്ഥാന ട്രഷറർ ശ്രീമതി ദേവി അരുൺ,ജില്ലാ ഭാരവാഹികൾ ആയ സൂരാജമ്മ, സുധ വിജേഷ്,രമ്യ എന്നിവർ സംസാരിച്ചു