ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️19-06-2021
പെരുമണ്ണ:
പെരുമണ്ണ എ എൽ പി സ്കൂളിലെ ഓൺലൈൻ പഠനത്തിന് പ്രയാസമാനുഭവിക്കുന്ന കുട്ടികൾക്കുള്ള ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു.
സ്കൂളിൽ നടന്ന ചടങ്ങിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി പുത്തലത്ത് ഒരു രക്ഷിതാവിന് നൽകി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ അധ്യാപകരാണ് 80000 രൂപയുടെ ഈ ഡിവൈസ് ചാലഞ്ച് ഏറ്റെടുത്തത്.
ഏവർക്കും മാതൃകാപരമായ പ്രവർത്തനമാണ് പെരുമണ്ണ എ എൽ പി സ്കൂൾ അധ്യാപകർ ചെയ്തതെന്ന് ശ്രീ ഷാജി പുത്തലത്ത് പറഞ്ഞു.
സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി എൻ കെ റംല, ഹെഡ്മിസ്ട്രെസ് എൻ മിനിത, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ടി ടി സുബ്രഹ്മണ്യൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, അധ്യാപകരായ പി കെ അഖിലേഷ്, കെ ഇ നജീബ്, കെ പി അരുൺകുമാർ എന്നിവർ പങ്കെടുത്തു.