കോവിഡ് വാക്സിൻ:
കേന്ദ്ര സർക്കാറിന്റെ നിസംഗത പ്രതിഷേധാർഹം: രാഷ്ട്രീയ ജനതാദൾ:
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️24-06-2021
ഇന്ത്യയിൽ കോവിഡ് വ്യാപനവും മരണ നിരക്കും വർദ്ധിക്കുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വേണ്ട ജാഗ്രത കാണിക്കാത്ത കേന്ദ്ര സർക്കാറിന്റെ നടപടി പ്രതിഷേധാർഹമെന്ന് രാഷ്ട്രീയ ജനതാദൾ.
ആദ്യ തരംഗത്തിലെ പ്രതിരോധ പ്രവർത്തനവീഴ്ചയും ജാഗ്രതക്കുറവുമാണ് രണ്ടാം തരംഗത്തിലെ കോവിഡ് വ്യാപനവും മരണ നിരക്കും വർദ്ധിക്കാനുള്ള കാരണം
മുന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകൾ ലോക ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടും വേണ്ട പ്രതിരോധ പ്രവത്തനങ്ങൾ സജജമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ല കോവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കുകയും പൗരന്മാരുടെ ജീവന് സംരക്ഷണം നൽകുകയും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ സജ്ജീകരിക്കേണ്ട സർക്കാർ. ഇപ്പോൾ കാണിക്കുന്ന അലംഭാവത്തിന് രാജ്യം വലിയ വില നൽകേണ്ടി വരുമെന്നും മരണ നിരക്ക് കുറച്ച് കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കാതെ കോവിഡ് ബാധിച്ച് ഒരാളും ഇന്ത്യയിൽ മരിക്കാത്ത അവസ്ഥ സംജാതമാക്കണമെന്നും. പൗരന്മാരുടെ ജീവന് സംരക്ഷണം നൽകേണ്ട സർക്കാർ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അറിയിച്ചു