മാവൂർ പ്രസ്സ്ക്ലബ്ബ് ആന്റ് പ്രസ്സ് ഫോറത്തിന്റെ സഞ്ചരിക്കാം വായനക്കൊപ്പം പരിപാടിക്ക് തുടക്കമായി
മാവൂർ:
സഞ്ചരിക്കാം വായനക്കൊപ്പം' എന്ന ആശയവുമായി മാവൂർ പ്രസ്സ്ക്ലബ് ആൻറ് പ്രസ്സ്ഫോറം സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിക്ക് ഇന്ന് തുടക്കമായി.
പൊതുജന പങ്കാളിത്തത്തോടെ ശേഖരിക്കുന്ന പുസ്തകങ്ങൾ വിവിധ വിദ്യാലയങ്ങളിലെ ലൈബ്രററികളിലേക്ക് എത്തിച്ചു കൊടുക്കുന്നതോടൊപ്പം വിദ്യാർത്ഥിക്കൾക്കായി ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വയനാദിനമായ ഇന്ന് മാവൂർ ഗവ. മാപ്പിള യു.പി സ്കൂളിന് പുസ്തകങ്ങൾ കൈമാറി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ടി. ശ്രീജാ ബേബി ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബ് ആൻറ് പ്രസ് ഫോറം പ്രസിഡണ്ട് ലത്തീഫ് കുറ്റിക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശൈലേഷ് അമലാപുരി, ട്രഷറർ ഷമീർ പാഴൂർ, വൈ: പ്രസിഡണ്ട് എം.ഉസ്മാൻ, ജോയൻ്റ് സെക്രട്ടറി അമീൻ ഷാഫിദ്, രജിത് മാവൂർ, റമീൽ ചിറ്റാരിപിലാക്കൽ, ഗഫൂർ കണിയാത്ത്, എസ്.എം.സി.ചെയർമാൻ ന്യാസ് പി.റാം, സുജാത, സംബന്ധിച്ചു.