സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️18-06-2021
പെരുവയൽ:
ആനക്കുഴിക്കര. സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ് കാലത്ത് രണ്ടാം തവണയും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി പത്മനാഭൻ നായർ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കരിപ്പാൽ അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു.പൊറ്റമ്മൽ പോക്കർ കുട്ടി, സുലൈമാൻ മുണ്ടോട്ട്, സുലൈമാൻ പേരാട്ട്, NKആബിദ്, അനീസ് M, ദേവദാസൻ, ജോയ് ജോർജ്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി TM ശിഹാബ് മാസ്റ്റർ സ്വാഗതവും ഫൈസൽ മാസ്റ്റർ നന്ദിയും പറഞ്ഞു.