സൈക്കിൾ യാത്ര സംഘടിപ്പിച്ചു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️18-06-2021
പെരുമണ്ണ:
കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഹ്വാനം ചെയ്ത സൈക്കിൾ യാത്രയുടെ ഭാഗമായി യൂത്ത് ലീഗ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സൈക്കിൾ യാത്ര പുത്തൂർമഠത്തിൽ നിന്നും ആരംഭിച്ച് പെരുമണ്ണയിൽ പെട്രോൾ പമ്പിൽ സമാപിച്ചു. പ്രസ്തുത ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള നിസാർ അധ്യക്ഷത വഹിക്കുകയും. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഓ.എം.നൗഷാദ് ഉദ്ഘാടനം നിർവഹിക്കുകയും. ഐ സൽമാൻ , ചെറാട്ട് നൗഷാദ്, സലാം പെരുമണ്ണ , റസാഖ് വള്ളിക്കുന്ന് , എൻ.കെ. ഫായിസ് വെള്ളായിക്കോട് , സഹദ് പുത്തൂർമഠം എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റിയാസ് പുത്തൂർമഠം സ്വാഗതവും ഹബീബ് പെരിശ്ശേരി നന്ദിയും പറഞ്ഞു.