Peruvayal News

Peruvayal News

പെരിങ്ങളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ "പുസ്തകം പൂമുഖത്തേക്ക്"എന്ന പദ്ധതിക്ക് വായന ദിനത്തിൽ തുടക്കമായി.


പെരിങ്ങൊളം ഹയർ സെക്കണ്ടറിയിൽ പുസ്തകം പൂമുഖത്തേക്ക് പദ്ധതി 

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
   👁️‍🗨️20-06-2021

പെരുവയൽ:
പെരിങ്ങളം ഗവണ്മെന്റ് ഹയർ  സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ "പുസ്തകം പൂമുഖത്തേക്ക്"എന്ന പദ്ധതിക്ക് വായന ദിനത്തിൽ തുടക്കമായി.


സ്ക്കൂൾ ലൈബ്രറിയിലെ  പുസ്തകങ്ങൾക്ക് മോക്ഷം നൽകി വായിക്കാൻ ആഗ്രഹിക്കുന്ന നാട്ടുകാരിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ നിൽക്കുന സ്ഥലപരിധിയിൽ കുട്ടികളെ ആറ് സ്ഥലങ്ങളെ അടിസ്ഥാനമാക്കി ഗ്രൂപ്പുകളാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രൂപ്പ് ലീഡർമാർ  സ്ക്കൂളിൽ നിന്ന് പുസ്തകം എടുത്ത് മറ്റു ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകി, വായിക്കാൻ ആഗ്രഹിക്കുന്ന ഈ സ്ഥലങ്ങളിലേ പ്രദേശവാസികൾക്ക് പുസ്തകങ്ങൾ നൽകുന്നു. 


ഒരാഴ്ചക്ക് ശേഷം അത് തിരിച്ച് വാങ്ങി മറ്റു ഗ്രൂപ്പുകൾക്ക് നൽകുന്നു . തിരിച്ച് അവരുടെ പുസ്തങ്ങൾ വാങ്ങി വായനക്കാരിലേക്ക് പുതിയ പുസ്തകം എത്തിക്കുന്നു. പ്രാരംഭ ഘട്ടം എന്ന നിലയിൽ എട്ട് പുസ്തകങ്ങളാണ് ഒരോ ഗ്രൂപ്പുകൾക്കും നൽകിയിരിക്കുന്നത്. വരും ദിവങ്ങളിൽ ആവശ്യവും കോവിഡ് സാഹചര്യവും അനുസരിച്ച് പുസ്തകങ്ങളുടെ എണ്ണം കൂട്ടുന്നതായിരിക്കും. പുസ്തകങ്ങളുടെ സുരക്ഷയുടെയും കൈമാറ്റത്തിൻ്റെയും പൂർണ്ണ ഉത്തരവാദിത്വം ഗ്രൂപ്പുകൾ സ്വയം ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിക്ക് മുൻപ് നടത്തിയ സർവ്വേയിൽ വീട്ടമ്മമാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് പുസ്തകങ്ങൾ രാവിലെ തന്നെ വളണ്ടിയർമാർ  വീടുകളിൽ എത്തിച്ചു നൽകി. വായിക്കാൻ ആഗ്രഹിച്ചവരിലേക്ക് പുസ്തകം എത്തിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ.
Don't Miss
© all rights reserved and made with by pkv24live