Peruvayal News

Peruvayal News

പെരുവയല്‍,പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കണ്ടയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.


പെരുവയല്‍,പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ
കണ്ടയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.
കോവിഡ് പ്രതിരോധം- ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
   👁️‍🗨️23-06-2021
 

പെരുവയല്‍ ഗ്രാമപഞ്ചായത്ത് -11,12,14,20,4.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് - 10,11,13,15,16,4,7 എന്നീ വാർഡുകൾ കണ്ടയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.


കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍, കണ്ടെയിന്‍മെന്റ് സോണ്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ 60 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായും കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും 10 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും  കണ്ടെയിന്‍മെന്റ് സോണായും പ്രഖ്യാപിച്ചു.

കായക്കൊടി ഗ്രാമപഞ്ചായിലെ പാലോളി,  കൂത്താളി ഗ്രാമപഞ്ചായത്തിലെ കൊരട്ടി,  കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ  പൈങ്ങോട്ടുപുറം വെസ്റ്റ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍,   കാക്കവയല്‍, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുരുകല്ലിങ്ങല്‍ വെസ്റ്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  മരിയപ്പുറം, വടകര മുന്‍സിപ്പാലിറ്റിയിലെ പുതിയാപ്പ, വടകര തെരു,  കോഴിക്കോട് കോര്‍പ്പറേഷനിലെ കൊമ്മേരി, മീഞ്ചന്ത,  തോപ്പയില്‍,  കരുവിശ്ശേരി, പുതിയങ്ങാടി, പുതിയാപ്പ, ചക്കുകടവ്, പറയഞ്ചേരി  വാര്‍ഡുകളാണ് ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 ലെ പൊയില്‍ എസ്ടി കോളനി,  അത്തോളി ഗ്രാമപഞ്ചായത്തിലെ  വാര്‍ഡ് 4- തായട്ടുമ്മല്‍ ഭാഗം, വാര്‍ഡ് 9- നാലുകണ്ടി ഭാഗം,  വാര്‍ഡ് 14- പറയരുകുന്ന് ഭാഗം, വാര്‍ഡ്  17 ആശാരിക്കാല്‍ ഭാഗം, വാര്‍ഡ് 1,10,  ചാത്തമംഗലം ഗ്രാമപഞ്ചായത്ത് - 14,18, ചെക്യാട് ഗ്രാമപഞ്ചായത്തിലെ 2,9, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ  1, 13, 15, 18, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 7, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് - 3, ചോറോട് ഗ്രാമപഞ്ചായത്ത് - 10,20,21,5, എടച്ചേരി ഗ്രാമപഞ്ചായത്ത - 3, ഏറാമല ഗ്രാമപഞ്ചായത്ത് - 16,9, കടലുണ്ടി ഗ്രാമപഞ്ചായത്ത് - 18,21,5,6,8,   കക്കോടി ഗ്രാമപഞ്ചായത്ത് - 19,3,7,  കാരശ്ശേരി ഗ്രാമപഞ്ചായത്ത് - 1,10, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 12, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് - 17, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് -1, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് -13,  കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് -3, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് - 9, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് -15,10, കായക്കൊടി ഗ്രാമപഞ്ചായത്ത് - 11,13,5, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് -13, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി  - 44,34,24, കോഴിക്കോട് കോര്‍പ്പറേഷന്‍ - 1,10,11,13,17,22,25,28,29,32,36,41,43,47,48, 51, 54,55,64,71,72,73,8,  മുക്കം മുന്‍സിപ്പാലിറ്റി - 12, 9,  നാദാപുരം ഗ്രാമപഞ്ചായത്ത് - 18,21, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് -1, നന്മണ്ട ഗ്രാമപഞ്ചായത്ത് - 1,7, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് -1, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് - 5,  പേരാമ്പ്ര ഗ്രാമപഞ്ചായത്ത് - 15,  പെരുമണ്ണ ഗ്രാമപഞ്ചായത്ത് - 10,11,13,15,16,4,7 .  പെരുവയല്‍ ഗ്രാമപഞ്ചായത്ത് -11,12,14,20,4, പുറമേരി ഗ്രാമപഞ്ചായത്ത് - 14, പുതുപ്പാടി ഗ്രാമപഞ്ചായത്ത് - 5,12,1,15,18,19,20,3,4,6,7,8, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്  - 13, 8, രാമനാട്ടുകര മുന്‍സിപ്പാലിറ്റി -27, താമരശ്ശേരി ഗ്രാമപഞ്ചായത്ത്  - 13, 15, 7, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് - 13,14, തൂണേരി ഗ്രാമപഞ്ചായത്ത് - 1,10,15, തുറയൂര്‍ ഗ്രാമപഞ്ചായത്ത് - 4, ഉള്ള്യരി ഗ്രാമപഞ്ചായത്ത് - 2,5,8, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് - 2,21,23, - വടകര മുന്‍സിപ്പാലിറ്റി - 17,21,24, 3,33,40,41,42,43,44,5, വേളം ഗ്രാമപഞ്ചായത്ത് - 12,8 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായും  പ്രഖ്യാപിച്ചു.

ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊര കൂടിചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.  ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അവശ്യവസ്തു സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴ്  മണിവരെ പ്രവര്‍ത്തിപ്പാക്കാം.  ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണം രാത്രി 7.30 വരെയായിരിക്കും.  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കും .   വാര്‍ഡുകളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.
കണ്ടെയിന്‍മെന്റ് സോണായി  പ്രഖ്യാപിച്ചിരിക്കുന്ന  വാര്‍ഡുകളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.   ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 50 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കും.
Don't Miss
© all rights reserved and made with by pkv24live