പാതയോരത്തെ അനധിക്യത മരംമുറിക്കെതിരെ സംഘം രാമനാട്ടുകരയുടെ പ്രവർത്തകർ പ്രതിക്ഷേധം സംഘടിപ്പിച്ചു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️29-06-2021
രാമനാട്ടുകര:
രാമനാട്ടുകര അങ്ങാടിയിലെ ഓടനിർമ്മണത്തിൻ്റെ ഭാഗമായി പോലീസ് എയിഡ് പോസ്റ്റിന് സമീപത്തെ അനധിക്യതമായ മരം മുറിക്ക് എതിരെ മുറിക്കുന്ന മരത്തിന് ചുവട്ടിൽ രാമനാട്ടുകരയെ സംരക്ഷിക്കുക, മരങ്ങളെ സംരക്ഷിക്കുക, എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സമരം പ്രകൃതി സംരക്ഷണ പ്രവർത്തകൻ സത്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യതു.
സംഘം സെക്രട്ടറി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
പി ദ്വീലീപ് അദ്ധ്യക്ഷത വഹിച്ചു ,ജലീൽ ചാലിൽ ,ഷിനോദ് ഓട്ടുപാറ ,കരിപ്പാത്ത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
സത്യൻ മാസ്ററർ പ്രതിഞ്ജാവാചകം ചെല്ലികൊടുത്തു.
മോഹൻദാസ് സിനാർ നന്ദിയും പറഞ്ഞു