രാമനാട്ടുകര മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിനു മുൻവശം പ്രതിഷേധ സമരം നടത്തി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️24-06-2021
രാമനാട്ടുകര:
സാധാരണക്കാരൻ്റെ ജീവിതം ദു:സ്സഹമാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ പെട്രൊൾ-ഡീസൽ വില വർദ്ദനവിൽ പ്രതിഷേധിച്ചു രാമനാട്ടുകര മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിനു മുൻവശം പ്രതിഷേധ സമരം നടത്തി .പ്രസ്തുത പരിപാടി ഉന്തുവണ്ടി വലിച്ച് കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ: പി.എം നിയാസ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രദീപ് പനേങ്ങൽ അധ്യക്ഷത വഹിച്ചു. കെ.സുരേഷ്, കൃഷ്ണൻ പി ,അയ്യപ്പൻ MP ,ശിവരാമൻ കോ തേരി ,KP ബാബുരാജ് ,മൻസൂർ രാമനാട്ടുകര ,സുഭീഷ് മാരാത്ത് ,മുൻസിപ്പൽ കൗൺസിലർമാരായ വി.എം. പുഷ്പ, അനിൽകുമാർ മേലത്ത് , കെ.എം യമുന , സജ്ന PK തുടങ്ങിയവർ സംസാരിച്ചു.