കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
(ആയുഷ്മാൻ ഭാരത് .RSBY )
നാഷണൽ ഹോസ്പിറ്റലിൽ
കേരള സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (ആയുഷ്മാൻ ഭാരത് , RSBY ) പദ്ധതിയുടെ സേവനം നാഷണൽ ഹോസ്പിറ്റലിൽ ലഭ്യമാണ് .സർക്കാരിന്റെ ഈ പദ്ധതിയിൽ അംഗമായിട്ടുള്ളവര്കും അവരുടെ കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വരെയുള്ള എല്ലാ ആശുപത്രി കിടത്തി ചികിത്സയും സൗജന്യമായി ലഭിക്കുന്നതാണ് .നിലവിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗകര്യം ജനങ്ങളിലേക് എത്തിക്കുന്ന കോഴിക്കോട് നഗരത്തിലെ ഏക സ്വകാര്യ മൾട്ടി സ്പെഷ്യ)ലിറ്റി ഹോസ്പിറ്റലാണ് നാഷണൽ ഹോസ്പിറ്റൽ .ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളവർക് ഡയാലിസിസ് ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . കൂടാതെ മറ്റു സ്പെഷ്യ)ലിറ്റി , സൂപ്പർ സ്പെഷ്യ)ലിറ്റി ഡിപ്പാർട്മെന്റുകളുടെ സേവനങ്ങളും ഹോസ്പിറ്റലിൽ ലഭ്യമാണ്