പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത്:
മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️25-06-2021
പെരുമണ്ണ :
പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത് എന്ന ഉദ്ദേശവുമായി അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ പി.ടി.എ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോൺ ചലഞ്ചിൽ നിന്നും ലഭിച്ച സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനംകോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി വി.പി മിനി സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.ടി മനോജിന് നൽകി നിർവഹിച്ചു.സ്കൂൾ അധ്യാപകരുടേയും മാനേജറുടെയും, രക്ഷിതാക്കളുടെയും,പൂർവ അധ്യാപകരുടെയും, പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും ഇത് തുടരുമെന്നും സ്കൂൾ പ്രധാന അധ്യാപിക പി.പി. ഷീജ പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ ഗഫൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പദ്ധതിയുടെ നോഡൽ ഓഫീസർ ഐ.സൽമാൻ, പൂർവ വിദ്യാർഥി ഷാജു കരുവാലിൽ അധ്യാപകരായ ടി.കെ ബാസില ഹനാൻ, കെ. ഇമാമുദ്ദീൻ പങ്കെടുത്തു.