24 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം പാലപ്ര മുഹമ്മദ് മാസ്റ്റർ അരയങ്കോട് സ്കൂളിൽ നിന്നും പടിയിറങ്ങുന്നു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️29-06-2021
മാവൂർ :
24 വർഷത്തെ പ്രശംസനീയമായ സേവനത്തിനു ശേഷം അരയങ്കോട് മാവൂർ ALP സ്കൂളിലെ അറബി അധ്യാപകനായ വെള്ളലശ്ശേരി പാലപ്ര മുഹമ്മദ് മാസ്റ്റർ ഇന്ന് പടിയിറങ്ങുന്നു. താൻ പഠിച്ചു വളർന്നതും ഈ കലാലയത്തിൽ തന്നെയായിരുന്നു. ഈ വർഷം 2 അധ്യാപകരാണ് അരയങ്കോട് സ്കൂളിൽ നിന്നും പടിയിറങ്ങുന്നത്. പ്രധാനാധ്യാപകയായിരുന്ന പാത്തുമ്മ ടീച്ചറും കഴിഞ്ഞ മാസമാണ് വിരമിച്ചത്.