ഇങ്ങനെയാവണം ആദരിക്കൽ, ഡോക്ടേയ്സ് ദിനത്തിൽ നാഷണൽ ആശുപത്രി ആദരിച്ചത് 50 വർഷം സേവനമനുഷ്ടിച്ചവരെ
കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഡോ. ഭദ്രൻ, ഡോ. കനകം ദമ്പതികളെ ആദരിച്ചു. ദീർഘ കാലം ഗൈനകോളജി, പീഡിയാട്രിക് വിഭാഗത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ചിരുന്ന ഇവർ ഇപ്പോൾ നാഷണൽ ഹോസ്പിറ്റലിൽ ആണ് സേവനമനുഷ്ഠിക്കുന്നത്. ചടങ്ങിൽ ഡോ. വിനോദ്. സി, ഡോ. ബർശൻ, അബ്ദുൽ ലത്തീഫ്, സുഫിൽ ബാബു, വിനീത് ജോസ്, മനു ജോസ്, എന്നിവർ പങ്കെടുത്തു.