വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനം നടപ്പിലാക്കുക:
കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻ്റ്
പി ടി എ റഹീമിന് നിവേദനം നൽകി.
വിദ്യാഭ്യാസ രംഗത്ത്
സമഗ്ര വികസനം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി എം എൽ എ മാർക്ക് നൽകുന്ന നിവേദനം കെ എസ് ടി എം കോഴിക്കോട് ജില്ലാ സോഷ്യൽ മീഡിയ സെക്രട്ടറി എം പി ഫാസിൽ മാസ്റ്റർ കുന്ദമംഗലം എം എൽ എ പി ടി എ റഹീമിന് നൽകി.
ഡിജിറ്റൽ ബോധനത്തിൽ എല്ലാ അധ്യാപകരുടേയും സാധ്യതകൾ ഉപയോഗപ്പെടുത്തുക, കുട്ടികളുടെ സന്തുലിത വികസനത്തിന് കരിക്കുലം പരിഷ്കരിക്കുക, മൂല്യനിർണ്ണയം ഉടച്ച് വാർക്കുക, പ്രൈമറിക്ക് ഡയക്റ്ററേറ്റ് സ്ഥാപിക്കുക, മുഴുവൻ സ്കൂളിലും അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻ്റിനെ നിയമിക്കുക, വിദ്യാഭ്യാസ സർവകലാശാല സ്ഥാപിക്കുക, കെ ഇ എസ് നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക, മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കൈമാറിയത്.
കെ എസ് ടി എം ജില്ലാ കമ്മറ്റിയംഗം യൂസുഫ് മാസ്റ്റർ, വെൽഫെയർ പാർട്ടി മണ്ഡലം മീഡിയ സെക്രട്ടറി എൻ ദാനിഷ് എന്നിവർ പങ്കെടുത്തു.