Peruvayal News

Peruvayal News

വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഗ്രേസ് മാർക്ക് നിർത്തലാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെ വ്യാപക പ്രതിഷേധം


വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഗ്രേസ് മാർക്ക് നിർത്തലാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെ വ്യാപക പ്രതിഷേധം 

കോഴിക്കോട്::
എസ് എസ് എൽ സി പ്ലസ് ടു ഗ്രേസ് മാർക്ക് നിഷേധം സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധം.
വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഗ്രേസ് മാർക്ക്  കലാ കായിക ശാസ്ത്രമേളകൾ നടന്നില്ല എന്ന കാരണത്താൽ നിർത്തലാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെ വ്യാപക പ്രതിഷേധം 
യുവരാഷ്ട്രീയ ജനത കോഴിക്കോട് സംഘടിപ്പച്ച പ്രതിഷേധം സംസ്ഥാന രാഷ്ട്രീയ ജനത ജനറൽ സെക്രട്ടി എപി യൂസഫ് അലി മടവൂർ ഉദ്ഘാടനം ചെയ്തു 
കോറോണ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇലക്ഷൻ സമയത്തെ സേവന പ്രവർത്തനത്തിലും പങ്കാളികളായ വിദ്യാർത്ഥികളോട് സർക്കാണിക്കുന്നത് കൊടും വഞ്ചനയാണന്നും സർക്കാർ നയം തിരുത്തണമെന്നും അദ്ധേഹം സർക്കാറിനോട് ആവശ്യപ്പെട്ടു
 രാഷ്ട്രീയ ജനത കോഴിക്കോട് ജില്ലാ രാഷ്ട്രീയ ജനത  കൺവീനർ നിധിൻ അധ്യക്ഷം വഹിച്ചു
 വിദ്യാർത്ഥി ജനത നേതാക്കളായ പ്രണവ്  അലീന നീരജ് മോഹൻ വിഷ്ണു  എന്നിവർ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live