രക്തക്ഷാമ പരിഹാരത്തിന് മാതൃകയായ് യുവത
LIFEബ്ലഡ് ഡോണേഷൻ ടീം- കേരള ,MYCO അറഫാ നഗറുമായ് സംയുക്തമായ് കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോവിഡ് മഹാമാരി കാരണമായി ജില്ലയിലെ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യവുമായ് ജില്ലയിലെ വിവിധ ആശുപത്രികളിൽ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ച് മാതൃകയാവുകയാണ് LIFE ബ്ലഡ് ഡോണേഷൻ ടീം കേരള, ഇന്ന് നടന്ന ക്യാമ്പിൽ 30 ഓളം യുവാക്കൾ രക്തദാനത്തിന് സന്നദ്ധരായ് എത്തി . മാറ്റിവെക്കുന്ന ചെറിയ സമയം വലിയ ഒരു മാറ്റം സമൂഹത്തിൽ ഉണ്ടാകും എന്നും ഇനിയും രക്തദാനത്തിനായ് യുവാക്കൾ മുന്നോട്ടു വരേണ്ടത് അത്യാവശ്യമാണെന്നും സംഘടന ഭാരവാഹികൾ അഭ്യർത്ഥിച്ചു .മിൻഹാജ് (LIFE സംസ്ഥാന P R O ) , യാസീൻ (LIFE സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ ) ,മുഹമ്മദ് ജാഷിർ (പ്രസിഡണ്ട് MYCO ) , ബാസിൽ (ജന: സെക്രട്ടറി MYCO), ഷാഹിൽ (ട്രഷറർ MYCO) ഫായിസ് (MYCO എക്സിക്യൂട്ടീവ് മെമ്പർ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .
LIFE BLOOD DONATION TEAM-KERALA
REG NO :KKD/CA/441/2020