Peruvayal News

Peruvayal News

ഹരിതം ,സുന്ദരം താമരശേരി മാലിന്യ സംസ്‌കരണ പദ്ധതി എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.


മാലിന്യ സംസ്‌കരണ പദ്ധതി ഉദ്ഘാടനം ചെയ്തു.


താമരശേരി: 
ഹരിതം ,സുന്ദരം താമരശേരി മാലിന്യ സംസ്‌കരണ പദ്ധതി എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
 ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലെ മുഴുവന്‍ വീടുകളില്‍ നിന്നും മാസത്തില്‍ ഒരിക്കലും  വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമനുസരിച്ചും മാലിന്യങ്ങള്‍ എടുക്കുന്നതാണ് പദ്ധതി. വീടുകളില്‍ എത്തുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുന്നതാണ്. ഹരിത കര്‍മസേനയുടെ വളണ്ടിയര്‍മാരാണ് വീടുകളില്‍ നിന്നും മാലിന്യം എടുക്കുന്നത്.  ശേഖരിക്കുന്ന മാലിന്യങ്ങള്‍ അതാതു ദിവസം തന്നെ നീക്കം ചെയ്യും. വീടുകളില്‍ നിന്നും പ്രതിമാസം 50 രൂപ യൂസര്‍ ഫീ ഈടാക്കുന്നു. പ്ലാസ്റ്റിക്, പേപ്പര്‍, ചെരുപ്പ്, ബാഗ്, തുണി, തെര്‍മോകോള്‍, കുപ്പിച്ചില്ലുകള്‍, ഇ-വെസ്റ്റ്,  ബള്‍ബ്, ട്യൂബ്, തുടങ്ങിയ മാലിന്യങ്ങള്‍ ശേഖരിക്കുന്നതാണ്. ഇത് വഴി തോടുകളും പുഴകളും സംരക്ഷിക്കുവാനും പൊതു ഇടങ്ങള്‍ ശുചിത്വവത്കരിക്കുവാനും അങ്ങാടികള്‍ ശുചിയായി നിലനിര്‍ത്തുവാനും വേണ്ടിയുള്ള ഒരു പദ്ധതിക്കാണ് ഗ്രാമപഞ്ചായത്ത് പരിശ്രമിക്കുന്നത്. വീടുകളില്‍ നിന്നുംവ്യാഴാചമുതല്‍ മാലിന്യം ശേഖരിച്ചു തുടങ്ങു.
ജെ.ടി അബ്ദുറഹിമാന്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍,സ്ഥിരം സമിതി  ചെയര്‍മാന്‍മാരായ അയ്യൂബ് ഖാന്‍,മജ്ജിത,ജില്ലാ പഞ്ചായത്തംഗം ഷറഫുന്നിസ,വാര്‍ഡ് അംഗങ്ങളായ എ.പി സജിത്ത്,എ.പി മുസ്ഥഫ,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫിയ കാരാട്ട്,ഹബീബ് തമ്പി. ഗിരീഷ് തേവള്ളി,അമീര്‍ മുഹമ്മദ് ഷാജി, ഗ്രീന്‍ വേംസ് സി.ഇ.ഒ ജാബിര്‍ കാരാട്ട്,വി.കെ അഷ്‌റഫ,് സെക്രട്ടറി എന്‍.ഡി  ജയ്‌സന്‍,എച്ച്.ഐ വി സമീര്‍ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live