പ്രവാസി ലീഗിൻ്റെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️01-07-2021
പെരുവയൽ:
പ്രവാസി പെൻഷൻ സർക്കാർ വാക്ക് പാലിക്കുക, പ്രവാസികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക, മടക്കയാത്രക്ക് കാത്ത് നിൽക്കുന്ന പ്രവാസികളുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം നിയോജക മണ്ഡലം പ്രവാസി ലീഗിൻ്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
പുവ്വാട്ടു പറമ്പിൽ നടന്ന ധർണ്ണ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്പ്രസിഡണ്ട് ടി.എം.സി.അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.അബ്ദുള്ള കോയ മുഖ്യ പ്രഭാഷണം നടത്തി.
ജി.കെ.മുഹമ്മദ്, വി.പി.കുഞ്ഞഹമ്മദ്, മുനീർ കുതിരാടം, ഈസ കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.