യശോദ ടീച്ചറുടെ എന്റെ ജീവിത സ്മരണകൾ പ്രകാശനം ചെയ്തു.
മാവൂർ:
അധ്യാപികയും വനിതാ മുന്നണിപ്പോരാളി യുമായ
യശോദ ടീച്ചറുടെ ആത്മകഥയായ 'എന്റെ ജീവിത സ്മരണകൾ' പ്രകാശനം ചെയ്തു. സംസ്ഥാന ജീവനക്കാരുടെ സമരമടക്കം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ സംസ്ഥാന നേതൃത്വത്തിലേക്ക് അടക്കം എത്തുകയും ചെയ്ത യശോദ ടീച്ചറുടെ ജീവിതം ' അടയാളപ്പെടുത്തിയ പുസ്തകം കം മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻററിലാണ് പ്രകാശനം ചെയ്തത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് ഡോ. ഖദീജ മുംതാസ് പുസ്തകം പ്രകാശനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി പുസ്തകം ഏറ്റുവാങ്ങി. അഡ്വ. പി.ടി.എ. റഹീം എം.എൽ എ മുഖ്യാതിഥിയായി.
സ്വാഗതസംഘം ചെയർപേഴ്സൻ കെ. വിശാലാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു. ഡയറ്റ്
സീനിയർ ലക്ചറർ കോഴിക്കോട് ഡോ. കെ. എസ്. വാസുദേവൻ പുസ്തകം പരിചയപ്പെടുത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർകുട്ടി മാസ്റ്റർ, ജില്ല പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. ധർമ്മജൻ, കെ.എസ്.എസ്പി.യു ജില്ല പ്രസിഡന്റ്എം.പി. അസ്സയിൻ മാസ്റ്റർ, എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ്കെ.ജി. പങ്കജാക്ഷൻ, കെ.എസ്.ടി.എ മുൻ ജില്ലാ ജോ. സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, ടി. യശോദ ടീച്ചർ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികൾ യശോദ ടീച്ചറെ ആദരിച്ചു. സ്വാഗതസംഘം കൺവീനർ എം. രാഘവൻ മാസ്റ്റർ സ്വാഗതവും സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. എൻ. പ്രേമനാഥൻ നന്ദിയും പറഞ്ഞു.