ഓട്ടോ അവശ്യ സർവ്വീസാക്കണം:
എസ് .ടി .യു
ഓട്ടോ അവശ്യ സർവ്വീസാക്കണം:
എസ് .ടി .യു
രാമനാട്ടുകര:
കൊവിഡ് മൂലം ദുരിതം പേറുന്ന ഓട്ടോ തൊഴിലാളികളെ സഹായിക്കാൻ ഓട്ടോയെ അവശ്യ സർവ്വീസിൽ ഉൾപ്പെടുത്തി ജീവിക്കാനനുവദിക്കണമെന്ന് ബേപ്പൂർ മണ്ഡലം മോട്ടോർ -എഞ്ചിനീയറങ്ങ് വർക്കേഴ്സ് യൂനിയൻ എസ്.ടി.യു കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
കോവിഡ് തകർത്ത തൊഴിൽ മേഖലയെ ഇന്ധന വിലക്കയറ്റം ദുരിതപർവ്വമാക്കിയപ്പോൾ നിത്യ ചെലവിനും കുട്ടികളുടെ ഓൺലൈൻ പഠനത്തിനും ,ലോൺ അടക്കാനും ,വീട്ട വാടക കൊടുക്കാനും, സ്ഥിരം മരുന്ന് കഴിക്കുന്നവരും ഒരു ഗതിയുമില്ലാതിരിക്കുകയാണ് ഒട്ടോ തൊഴിലാളികൾ.
ഫറോക്ക്, രാമനാട്ടുകര നഗരസഭാ പരിധിയിൽ അശാസ്ത്രീയമായ ടി.പി.ആർ നിയന്ത്രണങ്ങളുടെ പേരിൽ ഓട്ടോ റോഡിലിറക്കാൻ പറ്റുന്നില്ല. ബസുകൾ യാത്രക്കാരെ കുത്തിനിറച്ച് സർവ്വീസ് നടത്തുമ്പോൾ രണ്ടാളെ കയറ്റി അന്നത്തിന് വേണ്ടി സുരക്ഷാ മാനധ ണ്ഡങ്ങൾ പാലിച്ച് ഓടുന്ന ഓട്ടോ വണ്ടികളെ
തടഞ്ഞ് വൻ പിഴ ഈടാക്കുകയാണ് പൊലീസ്. നിബന്ധനകളോട് കൂടി ഓട്ടോയെ അവശ്യ സർവ്വീസായി പരിഗണിച്ച് ഓട്ടോ തൊഴിലാളികളെ ആത്മഹത്യകളിൽ രക്ഷിക്കണമെന്ന്
പ്രസിഡണ്ട് ഷാഫി നല്ലളവും ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടിയും കത്തിലൂടെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു