പാചക വാതക വില വർദ്ധനവ്
മാവൂരിൽ മുസ്ലീം യൂത്ത് ലീഗ് വിറക് സമരം നടത്തി
മാവൂർ:
രാജ്യത്ത് മഹാമാരി പിടിമുറുക്കുമ്പോൾ
സർക്കാറുകൾ ജനങ്ങളുടെ മേൽ അധിക ബാധ്യത വരുത്തി കൂടുതൽ പ്രയാസപ്പെടുത്തുന്ന സമീപനത്തിൽ നിന്നും പിന്മാറണമെന്ന് യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴു മാസത്തിനിടയിൽ 350 രൂപയാണ് പാചകവാതകത്തിന് വില കൂട്ടിയത്
സാധാരണക്കാരൻ്റെ അടുക്കളയും കൂടി പൂട്ടി പട്ടിണിക്കിടാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്ന ജനങ്ങൾക്ക് വേണ്ടി ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കാൻ മടി കാണിക്കുന്ന സർക്കാറുകൾ
ഒരേ സമയം ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിച്ചു മുന്നോട്ട് പോകുന്നത് പൊതുജനത്തോടുള്ള ക്രൂരതയാണ്.
വർദ്ധിപ്പിച്ച മുഴുവൻ വിലയും പിൻവലിക്കണമെന്നും
പൊതുജനങ്ങൾക്ക് വേണ്ടി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പാചക വാതക വില വർദ്ധനവിനെതിരെ മാവൂരിൽ നടന്ന വിറക് സമരം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമമർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മുർതാസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതം പറഞ്ഞു,
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി
ജില്ലാ msf വൈസ് പ്രസിഡൻ്റ് ഷാക്കിർ പാറയിൽ
യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ സി.ടി മുഹമ്മദ് ഷരീഫ്
സെക്രട്ടറി ഫസൽ മുഴാപാലം തുടങ്ങിയവർ സംസാരിച്ചു.