കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡരിക് ഇടിഞ്ഞു
കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡരിക് ഇടിഞ്ഞു
ഒളവണ്ണ :
കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡരിക് ഇടിഞ്ഞു കുഴിയായി.
ഒളവണ്ണ കാവിൽതാഴം ഒടുമ്പ്ര റോഡിൽ നാഗത്തുംപാടത്തിന് സമീപമാണ് ജപ്പാൻ കുടിവെള്ള വിതരണം പൈപ്പ് പൊട്ടി റോഡിന്റെ വശം ഇടിഞ്ഞു വൻ കുഴി രൂപപ്പെട്ടത്.
ഇന്നലെ രാവിലെ 10 മണിയോടെ കാണപ്പെട്ട ചോർച്ച കുറഞ്ഞ സമയത്തിനകം വലിയ ഗർത്തമായി മാറുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജല വിതരണം നിർത്തിവെച്ചിരിക്കുകയാണ്.
കുഴിയുടെ ചുറ്റു വട്ടത്തിലും റോഡിന് വിള്ളലും സംഭവിച്ചിട്ടുണ്ട്.
ഇവിടെ ഏത് സമയത്തും ഇടിയാൻ സാധ്യതയുള്ളതിനാൽ ഇതു വഴി പോകുന്ന വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്.
റോഡിന്റെ അടിയിൽ ജല വിതരണ പൈപ്പ് പൊട്ടിയതിനാൽ സമീപത്തുള്ള മാമ്പുഴയുടെ അരിക് ഭിത്തിയുടെ ഇടയിലൂടെ മാമ്പുഴയിലേക്കാണ് വെള്ളം ഒഴുകുന്നത്. ഇത് മാമ്പുഴയുടെ അരിക് ഭിത്തിക്ക് തന്നെ ഭീഷണിയാണ്.