വാക്സിനെത്തിക്കൂ ജനങ്ങൾക്കാദ്യം എന്നിട്ടാവാം നിയന്ത്രണങ്ങൾ:
മുസ്ലിം യൂത്ത് ലീഗ്
രാമനാട്ടുകര:
മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകൂ എന്നിട്ടാവാം കടുത്ത നിയന്ത്രണങ്ങൾ 'എന്ന മുദ്രാവാക്യത്തിൽ രാമനാട്ടുകര മുനിസിപൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി. ജനസംഖ്യാനുപാതമായി ജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാക്കാതെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനജീവിതം ദുസ്സഹമാക്കുന്ന സർക്കാറിൻ്റെ ദുർനടപടികൾ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.വാക്സിനേഷന് സ്ളോട്ടുകൾ ലഭിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. വാക്‌സിൻ ആദ്യഡോസ് എടുത്ത് നൂറ് ദിവസം കഴിഞ്ഞിട്ടും അനിശ്ചിതാവസ്ഥയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.ഡിവിഷൻ തലത്തിൽ പ്രത്യേകമായി വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. കമ്പ്യൂട്ടറുകൾക്കും ഫോണുകൾക്കും മുന്നിലും ഇരുന്ന് സദാസമയവും വാക്‌സിൻ കേന്ദ്രങ്ങൾ തപ്പുന്നവർ കടുത്ത നിരാശയിലാണ്. ആരോഗ്യമേഖലയിലെ ചില സംഘടനകൾ സ്വന്തക്കാരെ തുരുകി കയറ്റിയശേഷമാണ് സ്‌ളോട്ടുകൾ പുറത്തുവിടുന്നതെന്ന പരാതിയും രൂക്ഷമാണ്. ഇതേകുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ആവശ്യവുമുയർന്നു. അതിനിടെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ സുലഭമാണ്.മുനിസിപാലിറ്റിയിലെ മുഴുവൻ വീടുകളിൽ നിന്നും വാക്സിനേഷൻ റജിസ്റ്റർ ചെയ്യാൻ വേണ്ടി ഫോമുകൾ പൂരിപ്പിച്ച് വാങ്ങിയിരുന്നു.എന്ന് വാക്‌സിനെത്തുമെന്ന കാര്യത്തിലും ദിവസങ്ങളായി അനിശ്ചിതാവസ്ഥയാണ്.പ്രസിദ്ധണ്ട് മഹ്സൂം പുതുകുളങ്ങര അധ്യക്ഷനായി.രാമനാട്ടുകര മുനിസിപൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.പാച്ചീരി സൈതലവി,അനീസ് തോട്ടുങ്ങൽ, സംസാരിച്ചു.ജ.സെക്രട്ടറി പി.പി ഹാരിസ് സ്വാഗതവും മുജീബ് പൂ വന്നൂർ പള്ളി നന്ദിയും പറഞ്ഞു