സയ്യിദ് ഫസലുറഹ്മാന്റെ മോചനം മുഖ്യമന്ത്രി ഉടൻ ഇടപെടണം
എളേറ്റിൽ:
ആവിലോറ കാരക്കാട്ടിൽ സയ്യിദ് ഫസലുറഹ്മാൻ നാലര വർഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ ഷാർജ ജയിലിൽ തടവുകാരനാണ്
ഷാർജയിൽ വെച്ച് നെതർലൻന്റ് പൗരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഫസലുറഹ്മാൻ ജയിലിൽ അകപ്പെടുന്നത്
2007 ഫെബ്രവരി 27 ന് ആണ് നെതർലാന്റ് സ്വദേശി ഫാദി മുഹമ്മദ് കൊല ചെയ്യപ്പെടുന്നത്
കൊലപാതകം നടക്കുന്നതിന്റെ നാല് ദിവസം മുബ് ഫസലുറഹ്മാൻ നാട്ടിൽ എത്തിയിട്ടുണ്ട്
കോഴിക്കോട് റൂറൽഎ സ് പി നോർക്കക് നൽകിയ റിപ്പോർട്ടിലും ഫസൽ നാട്ടിലാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്
വർഷങ്ങൾ കഴിഞ്ഞ് 2017 ലാണ് ഈ കൊലപാതകവുമായി സംശയത്തിന്റെ പേരിൽ ഫസലറഹ്മാൻ ഷാർജയിൽ അറസ്റ്റിലാവുന്നത്
ഷാർജയിൽ ക്ലിനിംഗ് ജോലി ചെയ്തു വന്നിരുന്ന ഫസലുറഹ്മാൻ ഫാദി മുഹമ്മദിന്റെ വീട്ടിലും ശുചീകരണ ജോലിക്ക് പോവാറുണ്ട്
കൊല്ലപ്പെട്ട ആളുടെ ശുചി മുറിയിൽ ഫസലുറഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിന് കാരണമായത്
കൊല്ലപ്പെട്ട ദിവസം ഫസലുറഹ്മാൻ നാട്ടിലാണ് എന്നത് തെളിയിക്കുന്ന രേഖകൾ ഷാർജ കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല
അതിനാൽ ഷാർജ കോടതി 5 വർഷം തടവും 40 ലക്ഷം ഇന്ത്യൻ രൂപയും ശിക്ഷ വിധിക്കുകയായിരുന്നു
ഉമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങിയ ഫസലുറഹ്മാന്റെ ദരിദ്ര കുടുംബം ഈ പണം ഏവിടെന്ന് കണ്ടെത്തും എന്നറിയാതെ വിലപിക്കുയാണ്
ഈ വിഷയത്തിൽ തീർത്തും നിരപരാധിയായ ഫസലുറഹ്മാന്റെ മോചനത്തിന് അടിയന്തിര ഇടപെടൽ സർക്കാറും മുഖ്യമന്ത്രിയും നടത്തണമെന്ന് യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ ആവശ്യപ്പെട്ടു