ഇന്ധന പാചക വാതക വിലവർദ്ധനവ് ജനങ്ങളോടുള്ള
വെല്ലുവിളി:
യുവ രാഷ്ടീയ ജനത
കോഴിക്കോട്:
ദിനംപ്രതി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്ന സർക്കാർ പാചക വാതക വില കൂടി വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ല് വിളിക്കുകയാണ് മഹാമാരിയുടെ പ്രതിസന്ധിയിൽ ജോലിയും കൂലിയും നഷ്ട്ടപ്പെട്ട സാധാരണക്കാർക്ക് ഇരുട്ടടി നൽകി കൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത് ഇന്ധന വിലവർദ്ധനവിലൂടെ ആവശ്യവസ്തുക്കളുടെ വിലയിലും കാര്യമായ വർദ്ധനവാണ് ഉണ്ടാകുന്നത് ഇത് മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ പട്ടിണിയിലെക്ക് തള്ളിവിടുന്നതാണ്
അതിന്റെ കൂടെ തന്നെ പാചക വാതകത്തിന്റെ വില വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ആണ് സർക്കാർ നടപ്പാക്കുന്നത് പ്രതിസന്ധിയുടെ കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സർക്കാർ ഏതെല്ലാം നിലക്ക് ജനങ്ങളെ ചൂഷണം ചെയ്യാം എന്ന ഗവേഷണം നടത്തികൊണ്ടിരിക്കുയണ്
സർക്കാർ ഇന്ധന പാചകവാതക ടാക്സ് ഒഴിവാക്കണമെന്നും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വിലവർദ്ധനവ് പിൻ വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രാഷ്ട്രീയ യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ പ്രസ്താവനയിൽ അറിയിച്ചു