സമ്മാനങ്ങൾ വിതരണം ചെയ്തു
പെരുമണ്ണ :
◆━━━━━━━━━━━━━━◆
അറത്തിൽപറമ്പ എ.എം എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി നടത്തിയ വിവിധ പരിപാടികളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ ഷമീർ, എം.ഷീന, കെ.പി ബിനിത,ടി.കെ ബാസില ഹനാൻ,കെ. ഇമാമുദ്ദീൻ,എം.വൃന്ദ പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.