സബ് കളക്ടറായി ചെല്‍സസിനി ചുമതലയേറ്റു
കോഴിക്കോട്:
കോഴിക്കോട് സബ് കളക്ടറായി വി.ചെല്‍സസിനി ചുമതലയേറ്റു. ചെന്നൈയില്‍നിന്നും ബി.ഇ. സിവില്‍ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം 2017ല്‍ ഐആര്‍എസ് നേടി ഇന്‍കം ടാക്‌സ് വകുപ്പില്‍ സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് 2019ല്‍ ഐഎഎസ് കരസ്ഥമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി പത്തനംതിട്ട അസി.കളക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശിനിയാണ്.