ഒഴുക്കിന് തടസ്സമായി നിന്ന തെങ്ങുകൾ
നീക്കം ചെയ്തു
മാമ്പുഴയിലേക്ക് കടപുഴകി വീണ് ഒഴുക്കിന് തടസ്സമായി നിന്ന തെങ്ങുകൾ ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.ഇതോടെ മാമ്പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒഴുകിപ്പോവുകയും പുഴ വൃത്തിയാവുകയും ചെയ്തു.
ദുരന്തനിവാരണ സേന കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസിൻ്റെ നേതൃത്വത്തിലാണ് സൗജന്യ സേവനം നടത്തിയത്.വിബിൻ തുവ്വശ്ശേരി, വിഷ്ണു ഒളവണ്ണ, മനോജ് ഇടത്തിൽ, കൈതവളപ്പിൽ അമൽജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ, പെരുവയൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഒന്നും പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ളതും ഗ്രാമ പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററിൽ ചേർത്തി നമ്പറിട്ടതുമായ തെങ്ങുകളാണ് കടപുഴകി പുഴയിലേക്ക് വീണത്.