Peruvayal News

Peruvayal News

ചീക്കോട് ഗ്രാമപഞ്ചായത്ത് കരട് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ബൈല പ്രസിദ്ധീകരിച്ചു



ചീക്കോട് ഗ്രാമ പഞ്ചായത്ത് കരട് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ബൈല പ്രസിദ്ധീകരിച്ചു ആക്ഷേപങ്ങളും അഭിപ്രായങ്ങളും 31-07-2021 നകം രേഖാമൂലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്.
 ചീക്കോട്  ഗ്രാമപഞ്ചായത്ത്  പരിധിക്കുള്ളിൽ പ്ലാസ്റ്റിക് നിയന്ത്രണവുമായി  ബന്ധപ്പെട്ടുള്ള കരട് ബൈലാ തയാറാക്കുകയും ആയത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ.... 21-06-2021 ലെ 2  നമ്പർ തീരുമാനപ്രകാരം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്തുത കരട് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ബൈല പൊതുജനങ്ങളുടെ ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് പഞ്ചായത്ത്‌ ഓഫീസിലും മറ്റ് പൊതു ഇടങ്ങളിലും  പരസ്യപ്പെടുത്തിയിട്ടുണ്ട് കരട് ബൈലാ സംബന്ധിച്ച് പൊതുജനത്തിനുണ്ടാകുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഇന്നേദിവസം മുതൽ 30 ദിവസത്തിനകം (31-07-2021 നകം ) രേഖാമൂലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്.

 നിശ്ചിത സമയം കഴിഞ്ഞുലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

                  സെക്രട്ടറി
ചീക്കോട്  ഗ്രാമപഞ്ചായത്ത്
Don't Miss
© all rights reserved and made with by pkv24live