പെട്രോൾ - ഡീസൽ വില വർദ്ധനവിൽ വ്യാപകമായ പ്രതിഷേധം
പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ
കർഷക തൊഴിലാളി യൂണിയൻ പെരുവയൽ മേഖലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ദൈനംദിനമായി പെട്രോളിനും ഡീസലിനും വില വർധിച്ചുവരികയാണ്.
ഇരുചക്രവാഹനങ്ങൾ തുടങ്ങി മറ്റ് വാഹനങ്ങൾക്കും
അത്യാവശ്യ കാര്യങ്ങൾക്കു പോലും
പുറത്തേക്ക് പോവാൻ
കഴിയാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
പെരുവയൽ അങ്ങാടിയിൽ നടന്ന പ്രതിഷേധം
സിപിഐ എം ലോക്കൽ സെക്രട്ടറി ഷാജു പുനത്തിൽ ഉദ്ഘാടനം ചെയ്തു.
പി കെ ബാബു സ്വാഗതവും,
വി ഗോപാലൻ അധ്യക്ഷതയും വഹിച്ചു